---
title: "കണ്ണൂര്‍ കോര്‍പറേഷന്‍ കക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന് "
english_title: "kakkd division election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37525/kakkd-division-election"
published_at: "2022-04-14T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257a55a7704a_vac.jpg"
keywords: []
---

# കണ്ണൂര്‍ കോര്‍പറേഷന്‍ കക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന് 

> **Lead Summary:** **കണ്ണൂര്‍ :** കണ്ണൂര്‍ കോര്‍പ്പറേഷന്‍ പത്താം ഡിവിഷനിലെ (കക്കാട്) ഉപ തിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. ഇത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 20ന്കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കും.

## Article Content

**കണ്ണൂര്‍ :** കണ്ണൂര്‍ കോര്‍പ്പറേഷന്‍ പത്താം ഡിവിഷനിലെ (കക്കാട്) ഉപ തിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. ഇത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 20ന്കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കും.

27ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 28ന് സൂക്ഷമ പരിശോധന നടക്കും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം 30നാണ്. മെയ് 17ന് വോട്ടെടുപ്പ് നടക്കും. കാലത്ത് 7 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണല്‍ 18ന് കാലത്ത് 10 മണിമുതല്‍ നടക്കും. കക്കാട് ഡിവിഷനില്‍ നിന്നും വിജയിച്ച വി പി അഫ്‌സില സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. കോര്‍പ്പറേഷനില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ടിക്കുകയാണ് അഫ്‌സില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37525/kakkd-division-election)