---
title: "സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു: കണ്ണൂരിൽ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കനക്കും, ജാഗ്രത "
english_title: "Southwest monsoon intensifies again in the state; heavy rain expected in districts including Kannur—alert issued"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375248/southwest-monsoon-intensifies-again-in-the-state-heavy-rain-expected-in-districts-including-kannuralert-issued"
published_at: "2026-07-29T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697e66be731_1000738189.jpg"
keywords: []
---

# സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു: കണ്ണൂരിൽ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കനക്കും, ജാഗ്രത 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് അധികൃതർ നൽകുന്ന അലേർട്ട്. 

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് അധികൃതർ നൽകുന്ന അലേർട്ട്. 

മഴ മുന്നറിയിപ്പ് ദിവസങ്ങളിലൂടെ:

ഇന്ന് (ബുധനാഴ്ച): പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

വ്യാഴാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അലർട്ട്.

വെള്ളിയാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ കനക്കും.

ശനിയാഴ്ച: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രധാന ജില്ലകളിലടക്കം (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ഉൾപ്പെടെ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുവരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും, തുടർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375248/southwest-monsoon-intensifies-again-in-the-state-heavy-rain-expected-in-districts-including-kannuralert-issued)