---
title: "മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്"
english_title: "Car accident at mattannoor palottupalli "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375247/car-accident-at-mattannoor-palottupalli"
published_at: "2026-07-29T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697c852633c_1000738156.jpg"
keywords: []
---

# മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. രണ്ട്പേ ർക്ക് പരിക്കേറ്റു.കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി.സായന്ത് ആണ് മരിച്ചത്. പാലോട്ടുപള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.

## Article Content

കണ്ണൂർ: മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. രണ്ട്പേ ർക്ക് പരിക്കേറ്റു.കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി.സായന്ത് ആണ് മരിച്ചത്. പാലോട്ടുപള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.  നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375247/car-accident-at-mattannoor-palottupalli)