---
title: "സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ; യുവാവിനെതിരെ കേസ്"
english_title: "Financial transactions linked to a cyber fraud case; Taliparamba police register case against a young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375208/financial-transactions-linked-to-a-cyber-fraud-case-taliparamba-police-register-case-against-a-young-man"
published_at: "2026-07-28T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ; യുവാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചെന്ന sതുടർന്ന് ചപ്പാരപ്പടവ് അൽമിഹ്റാജ് ഹൗസിലെ യു.വി. ഹമിദ് മുഹമ്മദ് ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചെന്ന sതുടർന്ന് ചപ്പാരപ്പടവ് അൽമിഹ്റാജ് ഹൗസിലെ യു.വി. ഹമിദ് മുഹമ്മദ് ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി 2025 മാർച്ച് 28-നും അതിന് ശേഷവും അമിതലാഭം വാഗ്ദാനം ചെയ്ത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ആകെ ₹1,32,000 രൂപയുടെ അഞ്ച് ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

പോലീസ് അന്വേഷണത്തിൽ, ഹമിദ് മുഹമ്മദ് പണമയച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

തുടർന്ന് എസ്.ഐ. കെ.എസ്. നിതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. അരുണ്‍ രാഘവൻ, സി.പി.ഒമാരായ സിന്ധു, ശരത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം ചപ്പാരപ്പടവിലെ വീട്ടിലെത്തി പരിശോധന നടത്തി.

വീട്ടിൽ നടത്തിയ അന്വേഷണത്തിനിടെ ഹമിദ് മുഹമ്മദിന്റെ പിതാവ് മുഹമ്മദ് മൗലവിയുമായി പോലീസ് സംസാരിച്ചു. ഹമിദ് മുഹമ്മദ് 2025 ജൂലൈ 18 മുതൽ ഖത്തറിൽ ജോലി ചെയ്തുവരികയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375208/financial-transactions-linked-to-a-cyber-fraud-case-taliparamba-police-register-case-against-a-young-man)