---
title: "ഹാൻസ് വില്പന ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്"
english_title: "Youth attacked for questioning sale of Hans: Case registered against one person"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374980/youth-attacked-for-questioning-sale-of-hans-case-registered-against-one-person"
published_at: "2026-07-27T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a675853808b5_1000355468.jpg"
keywords: []
---

# ഹാൻസ് വില്പന ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ഹാൻസ് വില്പന ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്. തളിപ്പറമ്പ് ഏഴാം മെയിലിലെ സൈനബ മൻസിലിൽ ശാഹുൽ ഹമീദ് പി പിക്കാണ് പരിക്കേറ്റത്. ഏഴാം മൈലിലെ ഷനീറിനെതിരെയാണ് കേസ്.

## Article Content

തളിപ്പറമ്പ്: ഹാൻസ് വില്പന ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്. തളിപ്പറമ്പ് ഏഴാം മെയിലിലെ സൈനബ മൻസിലിൽ ശാഹുൽ ഹമീദ് പി പിക്കാണ് പരിക്കേറ്റത്. ഏഴാം മൈലിലെ ഷനീറിനെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ 26നാണ് കേസിന് ആസ്പദമായ സംഭവം. ഏഴാം മൈലിലെ ലീഗ് ഓഫീസിന് സമീപം വെൽഡിങ് ഷോപ്പിനടുത്ത് വെച്ച് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷാഹുൽ ഹമീദിനെ പ്രതിമാരക ആയുധമായ ഇരുമ്പ് സ്ക്വയർ പൈപ്പ് വെച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും തലക്കടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സുഹൃത്ത് തടഞ്ഞില്ലെങ്കിൽ ഗുരുതര പരിക്കേറ്റ് മരണത്തിന് വരെ കാരണമായേക്കാം എന്നും പരാതിയിൽ പറയുന്നു.

സംഭവത്തിന് കാരണം ഹൻസ് വില്പന ചെയ്യുന്നത് ചോദ്യം ചെയ്തതാണെന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374980/youth-attacked-for-questioning-sale-of-hans-case-registered-against-one-person)