---
title: "ഫയർ ഫോഴ്സ് ബോധവൽക്കരണ പരിപാടി, പ്രായോഗിക പരിശീലനം ശ്രദ്ധേയമായി"
english_title: "Fire force awareness class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374774/fire-force-awareness-class"
published_at: "2026-07-26T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഫയർ ഫോഴ്സ് ബോധവൽക്കരണ പരിപാടി, പ്രായോഗിക പരിശീലനം ശ്രദ്ധേയമായി

> **Lead Summary:** മൊട്ടാമ്പ്രം നവജ്യോതി വനിതാ സംഘടനയുടെ ആഭിമുഖ്യത്തിലും പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെയും റസിഡൻഷ്യൽ എമർജൻസി സേഫ്റ്റി & ക്വിക്ക് റസ്പോൺസ് RESQ ഫയർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മൊട്ടാമ്പ്രം പി.പി.എസ്.എസ് അംബേദ്കർ ഹാളിൽ നടന്ന പരിപാടി പി.പി.എസ്.എസ് പ്രസിഡന്റ് എൻ. രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

മൊട്ടാമ്പ്രം നവജ്യോതി വനിതാ സംഘടനയുടെ ആഭിമുഖ്യത്തിലും പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെയും റസിഡൻഷ്യൽ എമർജൻസി സേഫ്റ്റി & ക്വിക്ക് റസ്പോൺസ് RESQ ഫയർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മൊട്ടാമ്പ്രം പി.പി.എസ്.എസ് അംബേദ്കർ ഹാളിൽ നടന്ന പരിപാടി പി.പി.എസ്.എസ് പ്രസിഡന്റ് എൻ. രാജീവൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മുഹമ്മദ് അക്ഷറഫ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.പി. രാഹുൽ അഗ്നിബാധ പ്രതിരോധം, ദുരന്തനിവാരണം, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ സേവനങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.

തിയറി ക്ലാസുകൾക്ക് പുറമെ സി.പി.ആർ. പരിശീലനം, ഫയർ എക്സ്റ്റിംഗ്വിഷറുകളുടെ ശരിയായ ഉപയോഗം, അഗ്നിബാധയുണ്ടാകുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന രീതികൾ എന്നിവയിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. പങ്കെടുത്തവർക്ക് പരിശീലനത്തിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരവും ഒരുക്കി.

ചടങ്ങിൽ ദമയന്തിയും യശോദയും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ ഉപഹാരം നൽകി അനുമോദിച്ചു.

എം. അർജുൻ, ജോബിമോൻ ജോർജ്, പി. സജീവൻ, എസ്.കെ. മുസ്തഫ, സി.കെ. സിദ്ധാർത്ഥൻ, സോമൻ കല്ലേൻ, പ്രകാശൻ മാസ്റ്റർ, മഞ്ജുള ബൈജു, ലളിത ബലറാം എന്നിവർ സംസാരിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ സേവനങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ആവശ്യമായ അറിവും പരിശീലനവും പകർന്നുനൽകുന്നതിനും പരിപാടി സഹായകമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374774/fire-force-awareness-class)