---
title: "കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് തളിപ്പറമ്പിൽ വിക്‌ടറി റാലി സംഘടിപ്പിച്ചു "
english_title: "A victory rally was organized in Taliparamba to celebrate the resignation of Union Education Minister Dharmendra Pradhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374638/a-victory-rally-was-organized-in-taliparamba-to-celebrate-the-resignation-of-union-education-minister-dharmendra-pradhan"
published_at: "2026-07-25T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e4bec758a_1000730201.jpg"
keywords: []
---

# കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് തളിപ്പറമ്പിൽ വിക്‌ടറി റാലി സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ് : **നീറ്റ്‌ പരീക്ഷാ ക്രമക്കേടിന്‌ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നാടെങ്ങും ആഹ്ലാദപ്രകടനം നടത്തി. ഡിവൈ എഫ്‌ഐ, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു, ജനാധിപത്യ മഹിള അസോസിയേഷൻ, എസ്‌എഫ്‌ഐ എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രകടനം നടത്തിയത്‌.

## Article Content

**തളിപ്പറമ്പ് : **നീറ്റ്‌ പരീക്ഷാ ക്രമക്കേടിന്‌ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നാടെങ്ങും ആഹ്ലാദപ്രകടനം നടത്തി. ഡിവൈ എഫ്‌ഐ, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു, ജനാധിപത്യ മഹിള അസോസിയേഷൻ, എസ്‌എഫ്‌ഐ എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രകടനം നടത്തിയത്‌.

തളിപ്പറന്പിൽ മൂത്തേടത്ത്‌ ഹൈസ്‌കൂൾ കേന്ദ്രീകരിച്ച്‌ നടത്തിയ പ്രകടനം ട‍ൗണിൽ സമാപിച്ചു. യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി എം കൃഷ്‌ണൻ അധ്യക്ഷനായി.

ഏരിയാസെക്രട്ടറി കെ സന്തോഷ്‌, കെഎസ്‌കെടിയു ഏരിയാസെക്രട്ടറി ടി ബാലകൃഷ്‌ണൻ, കർഷക സംഘം ഏരിയാസെക്രട്ടറി ഐ വി നാരായണൻ, സിഐടിയു ഏരിയാസെക്രട്ടറി കെ കരുണാകരൻ, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പ്രജീഷ്‌ ബാബു, സി കെ ഷോന, മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറി ടി ലത, വി സതീദേവി, ഒ സുഭാഗ്യം, എന്നിവർ സംസാരിച്ചു. സി പി മുഹാസ്‌ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374638/a-victory-rally-was-organized-in-taliparamba-to-celebrate-the-resignation-of-union-education-minister-dharmendra-pradhan)