---
title: "വീട്ടിൽ നിന്നും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "A housewife who was undergoing treatment after being bitten by a snake at home has died."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374590/a-housewife-who-was-undergoing-treatment-after-being-bitten-by-a-snake-at-home-has-died"
published_at: "2026-07-25T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649a36b6559_Untitled-2-web.jpg"
keywords: []
---

# വീട്ടിൽ നിന്നും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **കുറുമാത്തൂർ : **കുറുമാത്തൂരിൽ വീട്ടിൽ നിന്നുംപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ് മരിച്ചത്.

## Article Content

**കുറുമാത്തൂർ : **കുറുമാത്തൂരിൽ വീട്ടിൽ നിന്നുംപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ് മരിച്ചത്.

ശനിയാഴ്ച്ചയാണ് കുറുമാത്തൂരിലെ വീടിന്റെ ഞാലിയില്‍വച്ച് കടിയേറ്റത്.ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുംചികിത്സയിലായിരുന്നു.ഇന്നലെയാണ് മരിച്ചത്.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍.മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374590/a-housewife-who-was-undergoing-treatment-after-being-bitten-by-a-snake-at-home-has-died)