---
title: "പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ"
english_title: "arrested for pocso"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37454/arrested-for-pocso"
published_at: "2022-04-13T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b3ac11ec4_DSC_7464 (1).JPG"
keywords: []
---

# പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ:** പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ.പെയിൻ്റിംഗ് തൊഴിലാളി കരിവെള്ളൂർകൂക്കാനം സ്വദേശിയായ കെ.അനൂപിനെ യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായർ പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.

## Article Content

**പയ്യന്നൂർ:** പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ.പെയിൻ്റിംഗ് തൊഴിലാളി കരിവെള്ളൂർകൂക്കാനം സ്വദേശിയായ കെ.അനൂപിനെ യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായർ പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.

സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 15 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോയി ഇക്കഴിഞ്ഞ ഫെബ്രവരി 22നും എപ്രിൽ 11നും പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ അധികൃതർപോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37454/arrested-for-pocso)