---
title: "കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട;ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് രണ്ട് കിലോയോളം സ്വർണം"
english_title: "gold smugggling in karippoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37453/gold-smugggling-in-karippoor"
published_at: "2022-04-13T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b255d1c7d_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട;ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് രണ്ട് കിലോയോളം സ്വർണം

> **Lead Summary:** കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി.

## Article Content

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി.

2 യാത്രക്കാരില്‍ നിന്നായി കണ്ടെത്തിയ സ്വര്‍ണത്തിന് ഒരു കോടി രൂപയിലധികം വിലവരും. സംഭവത്തില്‍ 2 യാത്രക്കാരുള്‍പ്പെടെ ആറ് പേരെയും 2 കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരും കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം ഉരുളകളായി ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37453/gold-smugggling-in-karippoor)