---
title: "പാലക്കാട് കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊന്നു"
english_title: "murder of three years old boy "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37452/murder-of-three-years-old-boy"
published_at: "2022-04-13T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b1be5961e_,.jpg"
keywords: []
---

# പാലക്കാട് കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊന്നു

> **Lead Summary:** **പാലക്കാട്: **കേരളത്തിൽ വീണ്ടും ക്രൂരത. മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

## Article Content

**പാലക്കാട്: **കേരളത്തിൽ വീണ്ടും ക്രൂരത. മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആസിയയുടെ കിടപ്പുമിറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആസിയയെ (22) പാലക്കാട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്.

ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37452/murder-of-three-years-old-boy)