പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു
2026-07-24T12:54:00 | By Sufaija PP

പിലാത്തറ: പിലാത്തറ ചുമടുതാങ്ങി - കെ.എസ്.ഡി.പി റോഡിൽ ഈറ്റില്ലം റെസ്റ്റോറന്റിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരണപ്പെട്ടു. ചെറുതാഴം ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ ഐസാം (2) ആണ് മരണപ്പെട്ടത്.

​അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.

ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ കിംസ് (KIMS) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

​പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ചുമടുതാങ്ങിയിലെ കുടുംബവീട്ടിൽ എത്തിക്കും. കബറടക്കം മണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Content Highlight: A two-year-old boy injured after being hit by a lorry in Pilathara has died.

Next TV

Related Stories
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കൾ

Jul 24, 2026 11:51 AM

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കൾ

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും മുഖ്യമന്ത്രിയെ കാണുമെന്നും...

Read More >>
ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്

Jul 24, 2026 11:48 AM

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്

ഉപവാസം അവസാനിപ്പിച്ച് സോനം...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 09:42 AM

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ...

Read More >>
കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Jul 24, 2026 09:21 AM

കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും...

Read More >>
അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

Jul 23, 2026 10:04 PM

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം...

Read More >>
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 07:02 PM

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ...

Read More >>
Top Stories

News Roundup