---
title: "വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്"
english_title: "Case registered against young man for trespassing into a house and attacking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374261/case-registered-against-young-man-for-trespassing-into-a-house-and-attacking"
published_at: "2026-07-24T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e679194ea_1000355468.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്. കടമ്പേരി മേലോത്ത് ഹൗസിൽ വിജയൻ പി ടിന്റെ പരാതിയിൽ കടമ്പേരിയിലെ അമലിനെതിരെയാണ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്. കടമ്പേരി മേലോത്ത് ഹൗസിൽ വിജയൻ പി ടിന്റെ പരാതിയിൽ കടമ്പേരിയിലെ അമലിനെതിരെയാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂലൈ 21ന് വിജയന്റെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അമൽ വിജയനെ കൈകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും സ്റ്റീൽ വള കൊണ്ട് മൂക്കിനിടിച്ച് മൂക്കിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് കാരണം പ്രതി തന്റെ അമ്മൂമ്മയെ ദേഹോപദ്രവം ചെയ്തതിലുള്ള വിരോധമാണെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374261/case-registered-against-young-man-for-trespassing-into-a-house-and-attacking)