---
title: "കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Karkkidakam fest and ayurveda medical camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374254/karkkidakam-fest-and-ayurveda-medical-camp"
published_at: "2026-07-24T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e1370d6f6_1000725098.jpg"
keywords: []
---

# കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജി ആർ സി, എഫ് എൻ എച്ച് ഡബ്ള്യു സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റും പട്ടുവം ഗവ: ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു .

## Article Content

**തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജി ആർ സി, എഫ് എൻ എച്ച് ഡബ്ള്യു സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റും പട്ടുവം ഗവ: ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു .

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു .

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി,പട്ടുവം ഗ്രാമ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി വിനിത പ്രസംഗിച്ചു.  

തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: സിന കൊമ്പിലാത്ത് ക്ലാസ്സെടുത്തു .ജെൻറർ റിസോഴ്സ് സെൻ്റർ കമ്മ്യൂണിറ്റി കൗൺസിലർ വി ശ്രീജ സ്വാഗതവും കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ടി വി സുമതി നന്ദിയും പറഞ്ഞു. പട്ടുവം ഗവ: ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: എൻ മഞ്ജുഷ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നല്കി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374254/karkkidakam-fest-and-ayurveda-medical-camp)