---
title: "സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Rain is intensifying again in the state; a yellow alert has been issued for four districts, including Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374143/rain-is-intensifying-again-in-the-state-a-yellow-alert-has-been-issued-for-four-districts-including-kannur"
published_at: "2026-07-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61f5eb96229_1000675154.jpg"
keywords: []
---

# സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, കർണാടക തീരത്ത് ഇന്ന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്കലോത്സവം

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾക്കും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; കർണാടക തീരത്ത് ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

23/07/2026 : കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374143/rain-is-intensifying-again-in-the-state-a-yellow-alert-has-been-issued-for-four-districts-including-kannur)