നീറ്റ് അട്ടിമറിക്ക് എതിരെ പ്രതിഷേധം ശക്തം; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിക്ക് എതിരെ പ്രതിഷേധം ശക്തം; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്
2026-07-23T15:24:00 | By Sufaija PP

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും നാളെ (ജൂലൈ 24, വെള്ളിയാഴ്ച) അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം നടക്കും.

പോലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ നാളെ ആഹ്വാനം ചെയ്‌ത പഠിപ്പ്‌ മുടക്ക്‌ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ അറിയിച്ചു. ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നതിന് പിന്നാലെയാണ് നാളെ ഫ്ര​റ്റേണിറ്റി മൂവ്മെന്റും ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എസ്എഫ്ഐ ലോക്ഭവൻ മാർച്ച് ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്യും.എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക്‌ മാർച്ചുകൾ നടക്കും.

ഡൽഹി ജന്തർമന്തറിലെ സമരത്തിന്‌ ഐക്യദാർഢ്യവുമായി വെള്ളിയാഴ്ച രാത്രി മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ നീക്കണമെന്നടക്കം 102 ആവശ്യമടങ്ങിയ അവകാശപത്രിക എസ്എഫ്ഐ നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശന് സമർപ്പിച്ചു.

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് കത്തുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കും ഹിന്ദുത്വവത്കരണത്തിനുമെതിരെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കനത്ത പ്രതിഷേധങ്ങളും വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചു.

നീറ്റ് സമരക്കാരെ തല്ലിച്ചതച്ചതിനെതിരെ നാളെ (ജൂലൈ 24 വെള്ളി) ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി സമരത്തിന് പിന്തുണയായി തിരുവനന്തപുരം ലോക് ഭവൻ മാർച്ച്, മലപ്പുറം-എറണാകുളം നൈറ്റ് വിജിൽ, പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ച് എന്നിവയും സംഘടിപ്പിച്ചു.

Content Highlight: Intense protests against the NEET irregularities; SFI calls for an all-India education bandh tomorrow.

Next TV

Related Stories
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ

Jul 23, 2026 04:36 PM

വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ

CJP സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 23, 2026 03:41 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു; പവന് 560 രൂപ കൂടി

Jul 23, 2026 03:34 PM

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു; പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു; പവന് 560 രൂപ...

Read More >>
പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

Jul 23, 2026 03:27 PM

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

Jul 23, 2026 12:54 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 11:52 AM

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്...

Read More >>
Top Stories










News Roundup






Entertainment News