---
title: "ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി"
english_title: "A local resident reported spotting a leopard in a rubber plantation at Kulathoor, Chengala; Forest Department officials have arrived at the scene."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374100/a-local-resident-reported-spotting-a-leopard-in-a-rubber-plantation-at-kulathoor-chengala-forest-department-officials-have-arrived-at-the-scene"
published_at: "2026-07-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61c1d31a178_1000723203.jpg"
keywords: []
---

# ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

> **Lead Summary:** ചെങ്ങളായി: കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. ബുധൻ രാത്രിയാണ് ഇയാൾ പുലിയെ കണ്ടതെന്നാണ് വിവരം. ചെങ്ങളായി പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചുഴലി പടിഞ്ഞാറെ മൂല , കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന , വില്ലേജ് ഓഫീസർ രാജൻ എ.പി., തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്‌ണൻ പി.വി. ശ്രീകണ്‌ഠാപുരം സെക്ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കരാമരം തട്ട് സെക്ഷൻ, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ , ശ്രീകണ്ഠാപുരം സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാർ , വാർഡ് മെമ്പർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ സജ്ജം അംഗങ്ങൾ, ബെന്നി മറ്റത്തിൽ ൻ്റെ നേതൃത്വത്തിലുള്ള കർഷക രക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവർ അടുങ്ങുന്ന 60 ഓളം പേർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതിൽ പുലിയെ കണ്ടെത്താനായില്ല.

## Article Content

ചെങ്ങളായി: കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. ബുധൻ രാത്രിയാണ് ഇയാൾ പുലിയെ കണ്ടതെന്നാണ് വിവരം. ചെങ്ങളായി പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചുഴലി പടിഞ്ഞാറെ മൂല , കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന , വില്ലേജ് ഓഫീസർ രാജൻ എ.പി., തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്‌ണൻ പി.വി. ശ്രീകണ്‌ഠാപുരം സെക്ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കരാമരം തട്ട് സെക്ഷൻ, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ , ശ്രീകണ്ഠാപുരം സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാർ , വാർഡ് മെമ്പർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ സജ്ജം അംഗങ്ങൾ, ബെന്നി മറ്റത്തിൽ ൻ്റെ നേതൃത്വത്തിലുള്ള കർഷക രക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവർ അടുങ്ങുന്ന 60 ഓളം പേർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതിൽ പുലിയെ കണ്ടെത്താനായില്ല.

ഇന്ന് രാത്രിയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതാണെന്ന് തളിപ്പറമ്പ റെയിഞ്ച് ഓഫീസർ അറിയിച്ചു.പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും പരിഭ്രാന്തി പടർത്തും വിധത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കാനും പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374100/a-local-resident-reported-spotting-a-leopard-in-a-rubber-plantation-at-kulathoor-chengala-forest-department-officials-have-arrived-at-the-scene)