---
title: "ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ"
english_title: "Sabarimala gold theft case: Former Devaswom Board President P.S. Prashanth taken into custody."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374087/sabarimala-gold-theft-case-former-devaswom-board-president-ps-prashanth-taken-into-custody"
published_at: "2026-07-23T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b363ad853_1000723017.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു.

ഇന്ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.

കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. ബോർഡ് അംഗം അജികുമാറിനെയും തിരുവാഭരണ കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374087/sabarimala-gold-theft-case-former-devaswom-board-president-ps-prashanth-taken-into-custody)