---
title: "പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് തീയിട്ട് നശിപ്പിച്ച നിലയിൽ"
english_title: "A shrimp shed belonging to a supporter of V. Kunhikrishnan in Payyannur was destroyed by fire."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374045/a-shrimp-shed-belonging-to-a-supporter-of-v-kunhikrishnan-in-payyannur-was-destroyed-by-fire"
published_at: "2026-07-23T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61922586b1c_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് തീയിട്ട് നശിപ്പിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനടുത്തുള്ള ഷെഡിന് ആണ് ഇന്നലെ രാത്രി അജ്ഞാതർ തീയിട്ടത്. ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനടുത്തുള്ള ഷെഡിന് ആണ് ഇന്നലെ രാത്രി അജ്ഞാതർ തീയിട്ടത്. ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെമ്മീൻ കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ഷെഡിൽ സ്ഫോടനം നടന്നതായാണ് പുരുഷോത്തമൻ പറയുന്നത്. ഷെഡിന്റെ ജനലുൾപ്പെടെ തെറിച്ചു പോയിട്ടുണ്ട്. സാധാരണ തീപിടുത്തം ഉണ്ടായാൽ ഇങ്ങനെ സംഭവിക്കില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി തനിക്ക് വധ ഭീഷണി സന്ദേശം ലഭിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374045/a-shrimp-shed-belonging-to-a-supporter-of-v-kunhikrishnan-in-payyannur-was-destroyed-by-fire)