---
title: "കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned after slipping and falling into a temple pond at Kannadiparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374010/a-young-man-drowned-after-slipping-and-falling-into-a-temple-pond-at-kannadiparamba"
published_at: "2026-07-22T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60f33e70a3d_1000722042.jpg"
keywords: []
---

# കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45ഓടെയാണ് അപകടം. 

## Article Content

**കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45ഓടെയാണ് അപകടം. 

അജ്മലിന് നീന്താൻ അറിയില്ലായിരുന്നു. കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.

ഉമ്മ : അസ്മ ബീവി.സഹോദരങ്ങൾ : അഫ്സൽ, അമീന (ഇരുവരും വിദ്യാർത്ഥികൾ). മൃതദേഹം നാളെ (വ്യാഴാഴ്ച) നാറാത്ത് മന്നയിൽ ഖബറടക്കും.

   

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374010/a-young-man-drowned-after-slipping-and-falling-into-a-temple-pond-at-kannadiparamba)