---
title: "രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "The Pariyaram Mandalam Congress Committee organized a protest to express solidarity with Rahul Gandhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374004/the-pariyaram-mandalam-congress-committee-organized-a-protest-to-express-solidarity-with-rahul-gandhi"
published_at: "2026-07-22T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60e6765396d_1000721933.jpg"
keywords: []
---

# രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം : നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

പരിയാരം : നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു വിനോയ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

പി വി രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, ഐ വി കുഞ്ഞിരാമൻ , കെ ബീന , സി.എം.ആൻറണി മൈക്കിൾ,പി എം അൽ അമീൻ, വിവിസി ബാലൻ, ഇ ടി ഹരിഷ് ,കെ വി സുരാജ് , സുരജ് പരിയാരം, ജെയിസൺ പരിയാരം,പ്രജിത്ത് റോഷൻ, പി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി,പി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374004/the-pariyaram-mandalam-congress-committee-organized-a-protest-to-express-solidarity-with-rahul-gandhi)