---
title: "ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു"
english_title: "Clash between ambulance drivers; police register case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374002/clash-between-ambulance-drivers-police-register-case"
published_at: "2026-07-22T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

> **Lead Summary:** പരിയാരം : ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു. പരിയാരം മെഡിക്കൽ കോളേജ് പരിമ്പരത്തെ ആംബുലൻസ് ഡ്രൈവറായ കരിമ്പം സ്വദേശി വിദിൻ്റെ പേരിലാണ് കേസ്.

## Article Content

പരിയാരം : ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു. പരിയാരം മെഡിക്കൽ കോളേജ് പരിമ്പരത്തെ ആംബുലൻസ് ഡ്രൈവറായ കരിമ്പം സ്വദേശി വിദിൻ്റെ പേരിലാണ് കേസ്.

ജൂൺ 16 ന് രാത്രി 9.30 ന് മറ്റൊരു ആംബുലൻസ് ഡ്രൈവറായ മണ്ടൂർ കുന്നുമ്പ്രത്തെ ചുള്ളേരി വീട്ടിൽ കെ.വി. ശ്രീലേഷിൻ്റെ പരാതിയിലാണ് കേസ്. പ്രതി ശ്രീലേഷിനെ ആംബുലൻസ് ഡ്രൈവർമാർ വിശ്രമിക്കുന്ന ഇരിപ്പിടത്തിൽ നിന്ന് തള്ളി താഴെയിട്ട് കൈ കൊണ്ട് മുഖത്തും ദേഹത്തും അടിക്കുകയും കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ വിദിൻ്റെ പരാതിയിൽ നേരത്തെ ശ്രീലേഷിനെതിരെ കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374002/clash-between-ambulance-drivers-police-register-case)