---
title: "കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി"
english_title: "The Taliparamba branch committee of the NGO Association held a protest gathering against state-sponsored terror."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373975/the-taliparamba-branch-committee-of-the-ngo-association-held-a-protest-gathering-against-state-sponsored-terror"
published_at: "2026-07-22T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60b1f2be555_Untitled-2-web.jpg"
keywords: []
---

# കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ :** ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പി. മാരെയും ജനനേതാക്കളെയും കയ്യേറ്റം ചെയ്ത് തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി.

## Article Content

**തളിപ്പറമ്പ :** ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പി. മാരെയും ജനനേതാക്കളെയും കയ്യേറ്റം ചെയ്ത് തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി.

സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം കെ വി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ ജെസ്റ്റിൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.വി.വിനോദ് , അഖിൽ പി., കെ വി പ്രശാന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ .പി .സി . ഹാരിസ്, പി .ആർ .ലാൽജിത്, എം .ഇ .കെ .പ്രിയ, എം.അജീഷ്, ആർ.രഘുനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373975/the-taliparamba-branch-committee-of-the-ngo-association-held-a-protest-gathering-against-state-sponsored-terror)