---
title: "തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി: ലഹരി ഇടപാടുകൾ നടത്തിയാൽ സംഘടനയിൽ നിന്നും പുറത്താക്കും"
english_title: "Anti drug campaign organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373947/anti-drug-campaign-organized"
published_at: "2026-07-22T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609408a8472_1000720880.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി: ലഹരി ഇടപാടുകൾ നടത്തിയാൽ സംഘടനയിൽ നിന്നും പുറത്താക്കും

> **Lead Summary:** **തളിപ്പറമ്പ്: **കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ കേരള പോലീസ് എക്സൈസ് സംയുക്തമായി വ്യാപാരികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും ചർച്ചയും നടന്നു. ക്യാമ്പിൽ ലഹരി ഉപയോഗം നമ്മുടെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെ പുതിയ നിയമങ്ങൾ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ചർച്ചകളും മെമ്പർമാരുടെ സംശയദൂരീകരണവും നടന്നു.

## Article Content

**തളിപ്പറമ്പ്: **കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ കേരള പോലീസ് എക്സൈസ് സംയുക്തമായി വ്യാപാരികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും ചർച്ചയും നടന്നു. ക്യാമ്പിൽ ലഹരി ഉപയോഗം നമ്മുടെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെ പുതിയ നിയമങ്ങൾ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ചർച്ചകളും മെമ്പർമാരുടെ സംശയദൂരീകരണവും നടന്നു.

> സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയെ തുടച്ചുനീക്കുന്നതിന് "Iam a Thoofaan wrrior " എന്ന ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരാണെന്ന് ക്യാമ്പയിനിൽ മെമ്പർമാർ അറിയിച്ചു.

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി കെ സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു വിവിധ വിഷയങ്ങളെ ആസ്പദമാക്കി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിവി ഷാജി, തളിപ്പറമ്പ് പോലീസിൽ നിന്നുള്ള എസ് എച്ച് ഒ പി.അജിത് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ മുഹമ്മദലി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് എടുത്തു. ടൗൺ വാർഡ് കൗൺസിലർ കെ. വി. മുഹമ്മദ്‌ കുഞ്ഞി ലഹരി വിരുദ്ധ സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് മാരായിട്ടുള്ള കെ അയ്യൂബ്, അൽഫാ മുസ്തഫ,കെ.വി. ഇബ്രാഹിംകുട്ടി,സിപി ഷൗക്കത്തലി സെക്രട്ടറിമാരായിട്ടുള്ള കെ.കെ നാസർ,സി.ടി അഷ്റഫ്, കെ ഷമീർ, അലി ആൽപി, സെക്രട്ടറിയേറ്റ് മെമ്പർമാരായിട്ടുള്ള പി പി നിസാർ, പി.പ്രദീപ് കുമാർ, പി കെ നിസാർ കെപിപി ജമാൽ, പികെ നിസാർ വാഹിദ് പനാമ, ഷാഫി അക്ബർ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.വി സൈനുദ്ദീൻ, കെ വി ടി. ഗഫൂർ,യൂത്ത് വിംഗ് ഭാരവാഹികളായ ബി. ശിഹാബ്, കെ. അഷ്‌റഫ്‌, കെ.എസ്. അഷ്‌കർ തുടങ്ങിയവർ ക്യാമ്പിൽ നേതൃത്വം നൽകി. മെമ്പർമാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി മയക്കുമരുന്ന് വിപണനം ഉപയോഗം ഇതിൽ ഉൾപ്പെടുന്ന മെമ്പർമാരെ ഒരു മുന്നറിയിപ്പും കൂടാതെ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ അംഗത്വം റദ്ദാക്കുന്നതിനും മെമ്പർമാരുടെ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ ഉൾപ്പെടുകയാണെങ്കിൽ യാതൊരുവിധ ആനുകൂല്യവും നൽകാതെ അവരെ പിരിച്ചു വിടുന്നതും ലഹരി വ്യാപനത്തിനെതിരെ കർശന നിലപാടുമായിട്ട് അസോസിയേഷൻ മുന്നോട്ടുപോകും എന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡണ്ട് കെ എസ് റിയാസ് പ്രഖ്യാപനം നടത്തി. ചടങ്ങിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373947/anti-drug-campaign-organized)