---
title: "സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കൾക്ക് ഷെൽട്ടറുമായി തളിപ്പറമ്പ് നഗരസഭ"
english_title: "Taliparamba Municipality sets up a shelter for stray dogs—a first in the state."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373942/taliparamba-municipality-sets-up-a-shelter-for-stray-dogsa-first-in-the-state"
published_at: "2026-07-22T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a6312253d_1000721074.jpg"
keywords: []
---

# സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കൾക്ക് ഷെൽട്ടറുമായി തളിപ്പറമ്പ് നഗരസഭ

> **Lead Summary:** **തളിപ്പറമ്പ്: **തെരുവ് നായ് ശല്യത്തിന് മാനുഷികവും ശാസ്ത്രീയവുമായ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കൾക്കായി പ്രത്യേക ഷെൽട്ടർ ഒരുക്കാൻ തളിപ്പറമ്പ് നഗരസഭ. നഗരസഭയിലെ ബദരിയാ നഗർ വാർഡിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണ് ഇതിനായി സജ്ജമാക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **തെരുവ് നായ് ശല്യത്തിന് മാനുഷികവും ശാസ്ത്രീയവുമായ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കൾക്കായി പ്രത്യേക ഷെൽട്ടർ ഒരുക്കാൻ തളിപ്പറമ്പ് നഗരസഭ. നഗരസഭയിലെ ബദരിയാ നഗർ വാർഡിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണ് ഇതിനായി സജ്ജമാക്കുന്നത്.

 പരിശീലനം നേടിയ രണ്ട് ജീവനക്കാരെ നായ്ക്കളുടെ പരിപാലനത്തിനും ഷെൽട്ടറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും നിയോഗിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി. കെ. സുബൈർ അറിയിച്ചു.തെരുവ് നായ് ആക്രമണങ്ങളും പൊതുജനങ്ങളുടെ ആശങ്കകളും വർധിച്ച സാഹചര്യത്തിൽ ഇങ്ങനൊരു തീരുമാനം വളരെ ഉചിതമാണ്.

സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കും മാതൃകയാകുന്ന ഈ സംരംഭം തെരുവ് നായ് നിയന്ത്രണത്തിത്തിന് ഒരു സഹായമാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373942/taliparamba-municipality-sets-up-a-shelter-for-stray-dogsa-first-in-the-state)