---
title: "നീറ്റ് ക്രമക്കേടും ഡൽഹി പൊലീസ് നടപടിയും: തളിപ്പറമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "NEET irregularities and Delhi Police action: DYFI organizes protest march in Taliparamba."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373915/neet-irregularities-and-delhi-police-action-dyfi-organizes-protest-march-in-taliparamba"
published_at: "2026-07-22T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607dcdd2c81_news-card.jpg"
keywords: []
---

# നീറ്റ് ക്രമക്കേടും ഡൽഹി പൊലീസ് നടപടിയും: തളിപ്പറമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടും, ഡൽഹിയിൽ ജന്തർ മന്ദറിൽ നടക്കുന്ന യുവജന വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ഭീകര അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ടും ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടും, ഡൽഹിയിൽ ജന്തർ മന്ദറിൽ നടക്കുന്ന യുവജന വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ഭീകര അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ടും ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പൂക്കോത്ത് നട കേന്ദ്രീകരിച്ച് ആരംഭിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. ഷിബിൻ കാനായി, സി. പി മുഹാസ്, പ്രജീഷ് ബാബു, സി. കെ ഷോന, പ്രണവ് വടക്കീൽ, ശ്രീകുമാർ അമ്മാനപ്പാറ, മനു സേവ്വ്യർ, പി നിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373915/neet-irregularities-and-delhi-police-action-dyfi-organizes-protest-march-in-taliparamba)