---
title: "തളിപ്പറമ്പിലെ എംഡിഎംഎ വിതരണ ശൃംഖല: പണമിടപാടും വിതരണവും നടത്തിയ രണ്ട് പേർ പിടിയിൽ"
english_title: "MDMA distribution network: Two individuals involved in financial transactions and distribution arrested."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373849/mdma-distribution-network-two-individuals-involved-in-financial-transactions-and-distribution-arrested"
published_at: "2026-07-22T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a603b8ddcc47_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ എംഡിഎംഎ വിതരണ ശൃംഖല: പണമിടപാടും വിതരണവും നടത്തിയ രണ്ട് പേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ,തളിപ്പറമ്പിൽ മാരക മയക്കുമരുന്ന് വിതരണ ശൃംഖലയിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുകയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന രണ്ട് പേർ പിടിയിലായി. പരിയാരം തിരുവട്ടൂർ സ്വദേശി ഫായിസ് റഹ്മാൻ, പാണപ്പുഴ സ്വദേശി ശമ്മാസ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ,തളിപ്പറമ്പിൽ മാരക മയക്കുമരുന്ന് വിതരണ ശൃംഖലയിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുകയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന രണ്ട് പേർ പിടിയിലായി. പരിയാരം തിരുവട്ടൂർ സ്വദേശി ഫായിസ് റഹ്മാൻ, പാണപ്പുഴ സ്വദേശി ശമ്മാസ് എന്നിവരാണ് അറസ്റ്റിലായത്.

തളിപ്പറമ്പ് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സാംസൺ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 30ന് എംഡി എം എയുമായി സലാമത്ത് നഗർ സ്വദേശി ദിൽഷാദിനെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ തുട അന്വേഷണത്തിനിടയിലാണ് ഫായിസ് റഹ്മാൻ പിടിയിലായത്.ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 9ന് എംഡി എം എയുമായി പിടിയിലായ എളമ്പേരം പാറ സ്വദേശി സി മൂസാൻകുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശമ്മാസിനെ പിടികൂടിയത്.

മയക്കുമരുന്ന് വില്പനയിലൂടെ മൂസാൻകുട്ടി സമാഹരിക്കുന്ന പണം ശമ്മാസിന്റെ അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373849/mdma-distribution-network-two-individuals-involved-in-financial-transactions-and-distribution-arrested)