---
title: "സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്"
english_title: "Cheating case, case registered against four people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373803/cheating-case-case-registered-against-four-people"
published_at: "2026-07-21T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f7ba5c88ec_1000355468.jpg"
keywords: []
---

# സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്.തളിപ്പറമ്പ് കായക്കൂൽ ഹൌസിൽ പി ടി പി അഷറഫ്,ഭാര്യ ആയിഷ കായക്കൂൽ, മാതമംഗലം കുറ്റൂർ മണക്കാട്ട് തെക്കേ പുരയിൽ എം ടി പി സലാം, ഭാര്യ സറീന എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്.തളിപ്പറമ്പ് കായക്കൂൽ ഹൌസിൽ പി ടി പി അഷറഫ്,ഭാര്യ ആയിഷ കായക്കൂൽ, മാതമംഗലം കുറ്റൂർ മണക്കാട്ട് തെക്കേ പുരയിൽ എം ടി പി സലാം, ഭാര്യ സറീന എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ശ്രീകണ്ഠാപുരം സി എച്ച് നഗറിലെ മടലന്റകത്ത് സനൂജ് എം എ(42)യുടെ പരാതിയിലാണ് കേസ്. പ്രതികൾ നാലു പേരും ചിറവക്കിൽ തങ്ങളുടെ ഉടമസ്ഥതയിൽ പ്രശസ്തമായ മെലോറ എന്ന ജ്വല്ലറി ഉണ്ടെന്നും പ്രസ്തുത ജ്വല്ലറിയിൽ സ്വർണ്ണം പണയം വെച്ചാൽ പലിശരഹിത വായ്പ നൽകുമെന്നും സനോജിനെ പറഞ്ഞു വിശ്വസിപ്പിച്ച് 2022 ഒക്ടോബർ 21 മുതൽ 2022 ഡിസംബർ 23 വരെയുള്ള വിവിധ കാലയളവിൽ 541 ഗ്രാം(67.7പവൻ) സ്വർണം പണയമായി വാങ്ങി സ്വർണത്തിന്മേൽ 20,30,000 രൂപ നൽകുകയും കാലാവധിക്ക് ശേഷം സനൂജിന് നൽകിയ പണവുമായി സ്വർണം തിരികെ എടുക്കാൻ ഇവരെ സമീപിച്ചപ്പോൾ സ്വർണ്ണം തിരികെ നൽകാതെ ഇയാളെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373803/cheating-case-case-registered-against-four-people)