---
title: "കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ് "
english_title: "Theft at nesto hypermarket kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373775/theft-at-nesto-hypermarket-kannur"
published_at: "2026-07-21T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f53ffbb3f8_1000178397.jpg"
keywords: []
---

# കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ് 

> **Lead Summary:** **കണ്ണൂർ: **ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തി കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ മൂന്നു സ്‌ത്രീകൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. താഴെ ചൊവ്വയിലെ സെക്യൂറ മാൾ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ മലപ്പുറം പൊന്നാനി കടവനാട് സ്വദേശി കെ. സുൽഫിക്കർ അലിയുടെ പരാതിയിലാണ് റൂബി സജിക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു സ്ത്രീകൾക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തി കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ മൂന്നു സ്‌ത്രീകൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. താഴെ ചൊവ്വയിലെ സെക്യൂറ മാൾ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ മലപ്പുറം പൊന്നാനി കടവനാട് സ്വദേശി കെ. സുൽഫിക്കർ അലിയുടെ പരാതിയിലാണ് റൂബി സജിക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു സ്ത്രീകൾക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മെയ് 31 മുതൽ ജൂൺ 27 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി 18,652 രൂപയുടെ കോസ്മറ്റിക് സാധനങ്ങളും മറ്റും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373775/theft-at-nesto-hypermarket-kannur)