---
title: "വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി "
english_title: "Child arrested with fake driving license "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373765/child-arrested-with-fake-driving-license"
published_at: "2026-07-21T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4c8b95935_1000187504.jpg"
keywords: []
---

# വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി 

> **Lead Summary:** **കാഞ്ഞങ്ങാട്: **ബുള്ളറ്റ് ഓടിച്ചു വരുന്നതിനിടെ വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ. വെള്ളരിക്കുണ്ടിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് ആർ. ടി. ഒ അധികൃതർ ആണ് 16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടിയത്. ബാലൻ നൽകിയ ലൈസൻസിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചതിൽ വ്യാജമാണെന്ന് വ്യക്തമായി. ചെറു പുഴ സ്റ്റേഷൻ പരിധിയിൽ പെട്ട ആൾ നിർമ്മിച്ച് നൽകിയതാണെന്നാണ് ബാലൻ പറഞ്ഞത്.

## Article Content

**കാഞ്ഞങ്ങാട്: **ബുള്ളറ്റ് ഓടിച്ചു വരുന്നതിനിടെ വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ. വെള്ളരിക്കുണ്ടിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് ആർ. ടി. ഒ അധികൃതർ ആണ് 16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടിയത്. ബാലൻ നൽകിയ ലൈസൻസിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചതിൽ വ്യാജമാണെന്ന് വ്യക്തമായി. ചെറു പുഴ സ്റ്റേഷൻ പരിധിയിൽ പെട്ട ആൾ നിർമ്മിച്ച് നൽകിയതാണെന്നാണ് ബാലൻ പറഞ്ഞത്.

തുടർന്ന് ആർ. ടി. ഒ അധികൃതർ വെള്ളരിക്കുണ്ട് പൊലീസിന് റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസ് ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373765/child-arrested-with-fake-driving-license)