---
title: "നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി"
english_title: "Nitin raj's death case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373740/nitin-rajs-death-case"
published_at: "2026-07-21T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3d9264a87_1000714939.jpg"
keywords: []
---

# നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസിൽ അറസ്റ്റിലായ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിലെ നടപടികളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചു.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസിൽ അറസ്റ്റിലായ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിലെ നടപടികളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചു.

കേസിന്റെ അന്വേഷണം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി പുതിയ അന്വേഷണ സംഘത്തെ നിയമിക്കും. എന്താണ് സംഭവിച്ചതെന്ന് സമഗ്രമായി പരിശോധിക്കാൻ ഉത്തരമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോടതി നടപടികളും അന്വേഷണ പുരോഗതിയും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373740/nitin-rajs-death-case)