---
title: "സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Cpim veshala local committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373656/cpim-veshala-local-committee"
published_at: "2026-07-21T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f04c5703c1_1000717539.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: സിപിഐ **(എം) സമുന്നത നേതാവും പുന്നപ്ര വലയലാർ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന സ: വി.എസ്സ് അച്യുതാനന്ദൻ്റെ ഒന്നാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: സിപിഐ **(എം) സമുന്നത നേതാവും പുന്നപ്ര വലയലാർ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന സ: വി.എസ്സ് അച്യുതാനന്ദൻ്റെ ഒന്നാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു.

ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം നടന്ന ചടങ്ങിൽ കെ .നാണു അനുസ്മരണ പ്രഭാഷണം നടത്തുകയും പതാക ഉയർത്തുകയും ചെയ്തു. പുഷ്പാർച്ചന നടത്തി. കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി. സുശീല സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിത്തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി വി എസ്സ് ചരമവാർഷികദിനം ആചരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373656/cpim-veshala-local-committee)