---
title: "ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി"
english_title: "Operation Toofan: Poster released for the joint campaign by the Merchants' Association, Police, and Excise Department."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373644/operation-toofan-poster-released-for-the-joint-campaign-by-the-merchants-association-police-and-excise-department"
published_at: "2026-07-21T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efcc508560_news-card.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി

> **Lead Summary:** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തളിപ്പറമ്പ് വ്യാപാര ഭവനിൽ നടക്കും.

## Article Content

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തളിപ്പറമ്പ് വ്യാപാര ഭവനിൽ നടക്കും.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം ടി. കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ, തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി. കെ. സുബൈർ, കണ്ണൂർ റൂറൽ പോലീസ് ചീഫ് ഉമേഷ് ഖോയൽ ഐ.പി.എസ്, നാലാം ബറ്റാലിയൻ കമാൻഡന്റ് രാജേഷ് കുമാർ ഐ.പി.എസ് എന്നിവരുടെ സാന്നിധ്യത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. റിയാസിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. പി. ഷൗക്കത്തലി, സെക്രട്ടറിമാരായ സി. ടി. അഷ്റഫ്, കെ. ഷമീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373644/operation-toofan-poster-released-for-the-joint-campaign-by-the-merchants-association-police-and-excise-department)