---
title: "പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ"
english_title: "The bust of V.S., crafted by renowned sculptor Unni Kanayi, has been completed; his son Arun Kumar visited to see it."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373568/the-bust-of-vs-crafted-by-renowned-sculptor-unni-kanayi-has-been-completed-his-son-arun-kumar-visited-to-see-it"
published_at: "2026-07-20T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e0d582e154_Untitled-2-web.jpg"
keywords: []
---

# പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

> **Lead Summary:** **കണ്ണൂർ:** ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ ഓർമകൾക്ക് ശിൽപരൂപം. പയ്യന്നൂർ കാനായിയിലെ പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ എത്തി. കളിമണ്ണിൽ പൂർത്തിയാക്കിയ ശിൽപം ആദ്യം കണ്ടപ്പോൾ അരുൺ കുമാർ കുറച്ചുനേരം മൗനത്തിലായിരുന്നു. പിതാവിന്റെ മുഖച്ഛായയും ഭാവങ്ങളും അതേപടി പകർത്തിയ ശിൽപം കണ്ട് അദ്ദേഹം ശിൽപി ഉണ്ണി കാനായിയെ അഭിനന്ദിച്ചു.

## Article Content

**കണ്ണൂർ:** ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ ഓർമകൾക്ക് ശിൽപരൂപം. പയ്യന്നൂർ കാനായിയിലെ പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ എത്തി. കളിമണ്ണിൽ പൂർത്തിയാക്കിയ ശിൽപം ആദ്യം കണ്ടപ്പോൾ അരുൺ കുമാർ കുറച്ചുനേരം മൗനത്തിലായിരുന്നു. പിതാവിന്റെ മുഖച്ഛായയും ഭാവങ്ങളും അതേപടി പകർത്തിയ ശിൽപം കണ്ട് അദ്ദേഹം ശിൽപി ഉണ്ണി കാനായിയെ അഭിനന്ദിച്ചു.

ഫൈബറിലേക്ക് മാറ്റുന്നതിന് മുമ്പ് ചെറിയ ചില കൂട്ടിച്ചേർക്കലുകൾ നിർദേശിച്ച അദ്ദേഹം, ശിൽപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചു.

സി.പി.എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 3.5 അടി ഉയരമുള്ള അർധകായ ശിൽപമാണ് ഉണ്ണി കാനായി ഒരുക്കുന്നത്. ആലപ്പുഴയിലെ വി.എസിന്റെ വീട്ടിൽ സ്ഥാപിക്കുന്നതിനാണ് ശിൽപം നിർമിക്കുന്നത്.

ഫൈബർ ഗ്ലാസിൽ പൂർത്തിയാക്കി വെങ്കല നിറം നൽകിയാണ് ശിൽപം ഒരുക്കുന്നത്. ചിരിക്കുന്ന മുഖത്തോടെ ജനങ്ങളെ നോക്കുന്ന രീതിയിലാണ് ഡിസൈൻ.

മകൻ അരുൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഉണ്ണി കാനായി ശിൽപം തയ്യാറാക്കുന്നത്. വി.എസിന്റെ ഒന്നാം ചരമവാർഷികമായ ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം അനാച്ഛാദനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373568/the-bust-of-vs-crafted-by-renowned-sculptor-unni-kanayi-has-been-completed-his-son-arun-kumar-visited-to-see-it)