---
title: "സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ"
english_title: "State Powerlifting Championship: Members of Taliparamba Rambo Fitness Gym bag a haul of medals."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373564/state-powerlifting-championship-members-of-taliparamba-rambo-fitness-gym-bag-a-haul-of-medals"
published_at: "2026-07-20T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e0be710f0b_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

> **Lead Summary:** **തളിപ്പറമ്പ്**: തിരുവനന്തപുരത്ത് വെച്ച് ജൂലൈ 18, 19 തീയതികളിൽ നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് കോമ്പറ്റീഷനിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും മെഡലുകളും വാരിക്കൂട്ടി കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി തളിപ്പറമ്പിലെ പ്രതിഭകൾ. തളിപ്പറമ്പ് സീലാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 'റാംബോ ഫിറ്റ്നസ് ജിം' അംഗങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ചത്.

## Article Content

**തളിപ്പറമ്പ്**: തിരുവനന്തപുരത്ത് വെച്ച് ജൂലൈ 18, 19 തീയതികളിൽ നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് കോമ്പറ്റീഷനിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും മെഡലുകളും വാരിക്കൂട്ടി കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി തളിപ്പറമ്പിലെ പ്രതിഭകൾ. തളിപ്പറമ്പ് സീലാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 'റാംബോ ഫിറ്റ്നസ് ജിം' അംഗങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ചത്.

വിവിധ കാറ്റഗറികളിലായി മത്സരിച്ച റാംബോ ഫിറ്റ്നസിലെ അഞ്ച് താരങ്ങളും മെഡൽ നേട്ടത്തോടെയാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. മെഡൽ ജേതാക്കൾ താഴെ പറയുന്നവരാണ്:

അഭിജിത്ത് പി. പി: സീനിയർ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും.

നേഹ പി. പി: ജൂനിയർ, സീനിയർ കാറ്റഗറികളിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലുകളും.

മയൂഖ ബൈജു: ജൂനിയർ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും.

സുനിത ഉണ്ണികൃഷ്ണൻ: മാസ്റ്റേഴ്സ് കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും.

അർച്ചന വി. വി: സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനവും സിൽവർ മെഡലും.

പാൻ ഇന്ത്യ നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യനും പ്രശസ്ത ബോഡിബിൽഡറുമായ ബൈജു തലോറയാണ് ഈ പ്രതിഭകളുടെ പരിശീലകൻ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373564/state-powerlifting-championship-members-of-taliparamba-rambo-fitness-gym-bag-a-haul-of-medals)