---
title: "വാദ്യകലാകാരന്‍  കുഴഞ്ഞുവീണ് മരിച്ചു "
english_title: "P.V. Premkumar (54), residing at Puliyamvalli House near the Payyannur Fisheries College, has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373561/pv-premkumar-54-residing-at-puliyamvalli-house-near-the-payyannur-fisheries-college-has-passed-away"
published_at: "2026-07-20T17:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e09cbc70c7_Untitled-2-web.jpg"
keywords: []
---

# വാദ്യകലാകാരന്‍  കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:** **പയ്യന്നൂര്‍: **വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍ ആണ് മരിച്ചത്.

## Article Content

**പയ്യന്നൂര്‍: **വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍ ആണ് മരിച്ചത്.

ഞായറാഴ്ച്ചരാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണത്.ഉടന്‍തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍ കൂടിയാണ്.ഭാര്യ: കെ.വി.സവിത (പയ്യന്നൂര്‍ മാള്‍).മക്കള്‍: കെ.വി.സഹസ്ര, കെ.വി ശ്രേയ (വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: ബാബുരാജ് മാരാര്‍( ഫോട്ടോഗ്രാഫര്‍).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373561/pv-premkumar-54-residing-at-puliyamvalli-house-near-the-payyannur-fisheries-college-has-passed-away)