---
title: "അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ഡോ. എം.കെ റാം പിടിയിൽ"
english_title: "Nithin raj suicide case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373450/nithin-raj-suicide-case"
published_at: "2026-07-20T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dab5a1bf59_1000714939.jpg"
keywords: []
---

# അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ഡോ. എം.കെ റാം പിടിയിൽ

> **Lead Summary:** **കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

## Article Content

**കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സുപ്രീം കോടതി അടക്കം മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373450/nithin-raj-suicide-case)