---
title: "പരിയാരം ഗവ. ഡെന്റൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹസാദ് കൊളച്ചേരിക്ക് എം എസ് എഫ് സ്വീകരണം നൽകി"
english_title: "MSF accorded a reception to Shahzad Kolacheri, who was elected General Secretary of the Pariyaram Government Dental College Union."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373434/msf-accorded-a-reception-to-shahzad-kolacheri-who-was-elected-general-secretary-of-the-pariyaram-government-dental-college-union"
published_at: "2026-07-20T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d9aa0df251_news-card.jpg"
keywords: []
---

# പരിയാരം ഗവ. ഡെന്റൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹസാദ് കൊളച്ചേരിക്ക് എം എസ് എഫ് സ്വീകരണം നൽകി

> **Lead Summary:** **കൊളച്ചേരി:** 2026-27 വർഷത്തെ പരിയാരം ഗവൺമെന്റ് ഡെന്റൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹസാദ് കൊളച്ചേരിക്ക് msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**കൊളച്ചേരി:** 2026-27 വർഷത്തെ പരിയാരം ഗവൺമെന്റ് ഡെന്റൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹസാദ് കൊളച്ചേരിക്ക് msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

പരിയാരം ഗവൺമെൻ്റ് ഡെന്റൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായാണ് msf സഖ്യം കോളേജ് യൂണിയൻ ഭരിക്കുന്നത്.​കൊളച്ചേരി പറമ്പിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ msf തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി സ്നേഹോപഹാരം കൈമാറി.

msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ ഹാരമണിയിച്ചു.msf കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബിലി കമ്പിൽ, റൈഹാൻ ഒ.സി, അമീൻ ആർ.എം, അർഷാദ് എൽ, ഫിറോസ് കായച്ചിറ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373434/msf-accorded-a-reception-to-shahzad-kolacheri-who-was-elected-general-secretary-of-the-pariyaram-government-dental-college-union)