---
title: "ലഹരി നമുക്ക് വേണ്ടേ വേണ്ട, ലഹരി നമ്മുടെ നാടിന് ആപത്ത്: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂലൈ 21ന് "
english_title: "Anti drug campaign "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373390/anti-drug-campaign"
published_at: "2026-07-19T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ceac41b582_1000713394.jpg"
keywords: []
---

# ലഹരി നമുക്ക് വേണ്ടേ വേണ്ട, ലഹരി നമ്മുടെ നാടിന് ആപത്ത്: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂലൈ 21ന് 

> **Lead Summary:** **തളിപ്പറമ്പ്: **പ്രിയരേ ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം എല്ലാവർക്കും അറിയാം ലഹരി ഉപയോഗിക്കുന്നവർ ആദ്യം സ്വയം നശിക്കുകയും പിന്നീട് സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നിന്നും ലഹരി തുടച്ചുനീക്കുന്നതിന് വേണ്ടി ലഹരി ഉപയോഗിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടി നിയമങ്ങളും ആരോഗ്യപ്രശ്നങ്ങളും കെണിയിൽ പെട്ടവരെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടക്കുകയാണ്. നിർബന്ധമായും മുഴുവൻ വ്യാപാരി സുഹൃത്തുക്കളും തൊഴിലാളികളും പൊതു ജനങ്ങളും ഈയൊരു ക്യാമ്പയിനിൽ പങ്കെടുത്തു കൊണ്ട് വർത്തമാനകാലത്ത് നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയയെ ഉന്മൂലം ചെയ്യുന്നതിനും നമ്മുടെ തലമുറയെ സംരക്ഷിക്കുന്നതിനും നല്ലവരായ നിങ്ങളെല്ലാവരും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാവരെയും ഈയൊരു ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയാണ്.

## Article Content

**തളിപ്പറമ്പ്: **പ്രിയരേ ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം എല്ലാവർക്കും അറിയാം ലഹരി ഉപയോഗിക്കുന്നവർ ആദ്യം സ്വയം നശിക്കുകയും പിന്നീട് സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നിന്നും ലഹരി തുടച്ചുനീക്കുന്നതിന് വേണ്ടി ലഹരി ഉപയോഗിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടി നിയമങ്ങളും ആരോഗ്യപ്രശ്നങ്ങളും കെണിയിൽ പെട്ടവരെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടക്കുകയാണ്. നിർബന്ധമായും മുഴുവൻ വ്യാപാരി സുഹൃത്തുക്കളും തൊഴിലാളികളും പൊതു ജനങ്ങളും ഈയൊരു ക്യാമ്പയിനിൽ പങ്കെടുത്തു കൊണ്ട് വർത്തമാനകാലത്ത് നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയയെ ഉന്മൂലം ചെയ്യുന്നതിനും നമ്മുടെ തലമുറയെ സംരക്ഷിക്കുന്നതിനും നല്ലവരായ നിങ്ങളെല്ലാവരും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാവരെയും ഈയൊരു ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373390/anti-drug-campaign)