---
title: "തളിപ്പറമ്പ ഹാപ്പിനസ് സ്ക്വയറിന്റെ പേര് ചെറുശ്ശേരി സർഗ്ഗാലയ എന്നാക്കണം : കെപിഎസ്ടിഎ"
english_title: "Taliparamba Happiness Square should be renamed 'Cherusseri Sargalaya': KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373300/taliparamba-happiness-square-should-be-renamed-cherusseri-sargalaya-kpsta"
published_at: "2026-07-19T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4eda0a748_news-card.jpg"
keywords: []
---

# തളിപ്പറമ്പ ഹാപ്പിനസ് സ്ക്വയറിന്റെ പേര് ചെറുശ്ശേരി സർഗ്ഗാലയ എന്നാക്കണം : കെപിഎസ്ടിഎ

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത്‌ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌ പ്രവർത്തിച്ചിരുന്ന സ്ഥലം വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടൂറിസം വകുപ്പിന് കൈമാറുകയും അവിടെ ഉണ്ടായിരുന്ന ചെറുശ്ശേരി സർഗ്ഗാലയ എന്ന കെട്ടിടം പൊളിച്ചെടുത്ത് അതിന് ഹാപ്പിനസ് സ്‌ക്വയർ എന്നു പേരിടുകയും ചെയ്ത നടപടി കഴിഞ്ഞ സർക്കാർ ചെറുശ്ശേരി എന്ന മഹാകവിയോട് കാണിച്ച അനാദരവാണെന്ന് കെപിഎസ്ടിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആരോപിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത്‌ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌ പ്രവർത്തിച്ചിരുന്ന സ്ഥലം വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടൂറിസം വകുപ്പിന് കൈമാറുകയും അവിടെ ഉണ്ടായിരുന്ന ചെറുശ്ശേരി സർഗ്ഗാലയ എന്ന കെട്ടിടം പൊളിച്ചെടുത്ത് അതിന് ഹാപ്പിനസ് സ്‌ക്വയർ എന്നു പേരിടുകയും ചെയ്ത നടപടി കഴിഞ്ഞ സർക്കാർ ചെറുശ്ശേരി എന്ന മഹാകവിയോട് കാണിച്ച അനാദരവാണെന്ന് കെപിഎസ്ടിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഹാപ്പിനസ് സ്‌ക്വയർ എന്ന പേരു മാറ്റി ചെറുശ്ശേരി സർഗ്ഗാലയ എന്ന പേര് നൽകി അതിന് മുന്നിൽ ചെറുശ്ശേരിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗം ജില്ലാ സെക്രട്ടറി കെപി സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. സ്റ്റിബി കെ സൈമൺ അദ്ധ്യക്ഷത വഹിച്ചു. പിവി സജീവൻ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.എസ് .പി സജിൻ , വി.ബി.കുബേരൻ നമ്പൂതിരി , എ. കെ. ഉഷ , കെ.വി. മെസ്മർ , വിനീത് കെ.എസ് , ശ്രീജ. എം എന്നിവർ സംസാരിച്ചു. വിജേഷ്‌ കെ.പി.സ്വാഗതവും ശിശുപാലൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373300/taliparamba-happiness-square-should-be-renamed-cherusseri-sargalaya-kpsta)