---
title: "ചോദ്യ പേപ്പർ മാറി നൽകി; പിഎസ്‍സി പത്താം ക്ലാസ്സ്‌ പ്രിലിമിനറി പരീക്ഷ റദ്ദാക്കി"
english_title: "Psc tenth class preliminary exam cancelled "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373195/psc-tenth-class-preliminary-exam-cancelled"
published_at: "2026-07-18T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b4ab71a81d_1000662545.jpg"
keywords: []
---

# ചോദ്യ പേപ്പർ മാറി നൽകി; പിഎസ്‍സി പത്താം ക്ലാസ്സ്‌ പ്രിലിമിനറി പരീക്ഷ റദ്ദാക്കി

> **Lead Summary:** തിരുവനന്തപുരം: ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. 

## Article Content

തിരുവനന്തപുരം: ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. 

ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതിനാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ആസൂത്രണ ബോർ‍ഡ് നിയമന തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373195/psc-tenth-class-preliminary-exam-cancelled)