---
title: "കുപ്രസിദ്ധ മയക്കു മരുന്ന് വില്പനക്കാരൻ ഹെറോയിനുമായി പിടിയിൽ "
english_title: "a notorious drug dealer—was arrested in Burnassery with heroin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373177/a-notorious-drug-dealerwas-arrested-in-burnassery-with-heroin"
published_at: "2026-07-18T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b39786e1ea_1000710549.jpg"
keywords: []
---

# കുപ്രസിദ്ധ മയക്കു മരുന്ന് വില്പനക്കാരൻ ഹെറോയിനുമായി പിടിയിൽ 

> **Lead Summary:** കണ്ണൂർ :ബർണ്ണശ്ശേരിയിൽ ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വില്പനക്കാരൻ രഞ്ജി എന്ന രഞ്ജിത്ത് പിടിയിലായി.

## Article Content

കണ്ണൂർ :ബർണ്ണശ്ശേരിയിൽ ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വില്പനക്കാരൻ രഞ്ജി എന്ന രഞ്ജിത്ത് പിടിയിലായി.

ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് ഉം പാർട്ടിയും ബർണ്ണശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബർണ്ണശ്ശേരി മൊയ്ദീൻ പള്ളിക്ക് സമീപം വച്ചാണ് 1.00 ഗ്രാമോളാം ഹെറൊയിനും ഹെറൊയിൻ വിറ്റ 43,700/- രൂപയുമായി ഇയാൾ പിടിയിലായത്.ജില്ലയിൽ തന്നെ ഏറ്റവും വലിയ തോതിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നയാളാണ് ഇയാൾ. ബോംബെയിൽ നിന്നും ഹെറൊയിൻ എത്തിച്ചു കണ്ണൂരും മറ്റ് പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ, സന്തോഷ്‌. എം. കെ, ഖാലിദ്. ടി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത്. ഇ,രജീഷരവീന്ദ്രൻ,CEO Driver ഷജിത്ത്. WCEO ഷിംന എന്നിവർ ചേർന്നാണ് ഇയാളെ പിടിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373177/a-notorious-drug-dealerwas-arrested-in-burnassery-with-heroin)