---
title: "ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി"
english_title: "Case against two college students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373064/case-against-two-college-students"
published_at: "2026-07-17T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a5a1b71dea_1000187504.jpg"
keywords: []
---

# ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിയും കല്യാശേരി സെൻട്രലിലെ എടപ്പാറ വീട്ടിൽ എ.പി. നജാദി ന്റെ പരാതിയിൽ സഹപാഠികളായ ജാസിം, സഫൂർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിയും കല്യാശേരി സെൻട്രലിലെ എടപ്പാറ വീട്ടിൽ എ.പി. നജാദി ന്റെ പരാതിയിൽ സഹപാഠികളായ ജാസിം, സഫൂർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജൂലൈ 15നായിരുന്നു സംഭവം.പരാതി പ്രകാരം, സഫൂർ നദാജിനെ തടഞ്ഞുനിർത്തുകയും തുടർന്ന് ജാസിം മുഖത്തും ചെവിയിലും മർദിക്കുകയും ചെയ്തതായാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373064/case-against-two-college-students)