---
title: "വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്"
english_title: "DYFI protests against the power crisis; march to the Electricity Bhavan in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373030/dyfi-protests-against-the-power-crisis-march-to-the-electricity-bhavan-in-kannur"
published_at: "2026-07-17T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a2c1e76099_Untitled-2-web.jpg"
keywords: []
---

# വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ചും പ്രതിഷേധ സമരവും നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ചും പ്രതിഷേധ സമരവും നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

അപ്രഖ്യാപിത പവർ കട്ടും ലോഡ് ഷെഡ്ഡിംഗും ജനജീവിതം ദുസ്സഹമാക്കിയെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ഭവന് മുന്നിൽ പ്രവർത്തകർ ചൂട്ടും മെഴുകുതിരിയും കത്തിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. അനുശ്രീ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു. പി. അഖിൽ, എം.വി. ലിജിത്ത്, എ.പി. അൻവീർ, പി.കെ. സനന്ദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373030/dyfi-protests-against-the-power-crisis-march-to-the-electricity-bhavan-in-kannur)