---
title: "പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിന് പുറത്തുകടക്കാനായില്ല; മോറാഴയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് അടുക്കളയിൽ നിന്ന്"
english_title: "massive python captured in a kitchen at Morazha."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372990/massive-python-captured-in-a-kitchen-at-morazha"
published_at: "2026-07-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0a936c82c_Untitled-2-web.jpg"
keywords: []
---

# പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിന് പുറത്തുകടക്കാനായില്ല; മോറാഴയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് അടുക്കളയിൽ നിന്ന്

> **Lead Summary:** **കണ്ണൂർ: **മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ പാത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നതും ഒച്ച കേട്ടതുമാണ് റംലയെ സംശയം തോന്നാൻ കാരണമായത്.

## Article Content

**കണ്ണൂർ: **മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ പാത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നതും ഒച്ച കേട്ടതുമാണ് റംലയെ സംശയം തോന്നാൻ കാരണമായത്.

പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ പെരുമ്പാമ്പിനെ കണ്ടത്.

വീടിന്റെ അടുക്കളയിലെ ഗ്രില്ലിനിടയിലൂടെയാണ് പെരുമ്പാമ്പ് അകത്ത് കയറിയത്. അടുക്കളയിൽ കയറിയ പെരുമ്പാമ്പ് ഒരു പൂച്ചയെ വിഴുങ്ങിയിരുന്നു. ഇതോടെ വയർ വീർത്ത പെരുമ്പാമ്പിന് തിരികെ വന്ന വഴിയിലൂടെ പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലായി.

റംല ഉടൻ തന്നെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ ഫോറസ്റ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് പെരുമ്പാമ്പിനെ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372990/massive-python-captured-in-a-kitchen-at-morazha)