---
title: "തളിപ്പറമ്പിൽ കുളത്തിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി"
english_title: "A cow that had fallen into a pond in Taliparamba was rescued"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372986/a-cow-that-had-fallen-into-a-pond-in-taliparamba-was-rescued"
published_at: "2026-07-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a087e85b6d_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ കുളത്തിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **മാലിന്യം നിക്ഷേപിക്കുന്ന കുളത്തിൽ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.25ഓടെയായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **മാലിന്യം നിക്ഷേപിക്കുന്ന കുളത്തിൽ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.25ഓടെയായിരുന്നു സംഭവം.

തളിപ്പറമ്പ് കാക്കാത്തോട് ബസ് സ്റ്റാൻഡിന് സമീപത്തെ പുതിയടത്ത്കാവിന്റെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട കുളത്തിലാണ് പശു അകപ്പെട്ടത്. മാലിന്യങ്ങൾ തള്ളുന്ന കുളമായതിനാൽ കരയിലേക്ക് കയറാനാകാതെ പശു ഏറെ നേരം കുടുങ്ങിക്കിടന്നു. പശുവിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

സ്റ്റേഷൻ ഓഫീസർ ടി.കെ. നിധീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘം രക്ഷാപ്രവർത്തനം നടത്തി പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. സുനിൽകുമാർ, രാജീവൻ, ദിഗേഷ്, അനൂപ്, അനീഷ്, അമൽ, വിനോദ് കുമാർ, ഹോംഗാർഡ് ജയൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372986/a-cow-that-had-fallen-into-a-pond-in-taliparamba-was-rescued)