---
title: "പോക്സോ കേസിലെ പ്രതിയെ പഴയങ്ങാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി"
english_title: "pocso case in pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37297/pocso-case-in-pazhayangadi"
published_at: "2022-04-12T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62556fc6e713a_news card.jpg"
keywords: []
---

# പോക്സോ കേസിലെ പ്രതിയെ പഴയങ്ങാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി

> **Lead Summary:** **പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥിക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം നാട്ടിൽ നിന്നും മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പഴയങ്ങാടി പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടി.

## Article Content

**പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥിക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം നാട്ടിൽ നിന്നും മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പഴയങ്ങാടി പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടി.

കോഴിക്കോട് സിഎം മടവൂർ സ്വദേശിയും പുതിയങ്ങാടിയില വാടക കോട്ടേഴ്സിൽ താമസിക്കുന്ന മീൻപിടുത്ത തൊഴിലാളി പി.പി.റഷീദി( 54 ) നെയാണ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം .വാടക ക്വാട്ടേർസിൽ താമസിച്ചു വരികയായിരുന്ന പ്രതി പ്രദേശത്തെ 11ഉം 14 ഉം, 13ഉം വയസുള്ള മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി സംഭവം പറയുകയും തുടർന്ന് പോലിസിൽപരാതി നൽകുകയുമായിരുന്നു.

കുട്ടികളുടെ മൊഴിയെടുത്ത പോലീസ് മൂന്ന് പരാതികളിലും പോക്സോ കേസെടുത്തു.വിവരമറിഞ്ഞ പ്രതി പ്രദേശത്ത് നിന്നും മുങ്ങുകയായിരുന്നു.തുടർന്ന് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.പ്രതി തമിഴ്നാട്ടിലെ രാമേശ്വരത്ത് ഉണ്ടെന്ന് കണ്ടെത്തി.

തുടർന്ന്ഇന്ന് പുലർച്ചയോടെ പ്രതിയെ പഴയങ്ങാടിയിൽ എത്തിച്ചു..എ എസ്.ഐ.എം.പി.നികേഷ്, സിവിൽ പോലിസ് ഓഫീസർ മാരായ കെ.വി.മനോജ്, കെ.പി. സയ്യിദ് ,ഷിജോ അഗസ്റ്റിൻ തുടങ്ങിയവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37297/pocso-case-in-pazhayangadi)