---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 18 കിലോ കഞ്ചാവ്; കഞ്ചാവ് എത്തിച്ചത് ആരെന്ന് അന്വേഷണം"
english_title: "18 kg of cannabis found abandoned at Kannur railway station; investigation underway to identify who brought it."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372957/18-kg-of-cannabis-found-abandoned-at-kannur-railway-station-investigation-underway-to-identify-who-brought-it"
published_at: "2026-07-17T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f4c1d015d_news-card.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 18 കിലോ കഞ്ചാവ്; കഞ്ചാവ് എത്തിച്ചത് ആരെന്ന് അന്വേഷണം

> **Lead Summary:** കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ ഏകദേശം 18 കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

## Article Content

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ ഏകദേശം 18 കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കഞ്ചാവ് സ്റ്റേഷനിലെത്തിച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372957/18-kg-of-cannabis-found-abandoned-at-kannur-railway-station-investigation-underway-to-identify-who-brought-it)