---
title: "ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്"
english_title: "Watch the World Cup final without power outages; extra electricity to be purchased on Sunday, says Sunny Joseph."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372952/watch-the-world-cup-final-without-power-outages-extra-electricity-to-be-purchased-on-sunday-says-sunny-joseph"
published_at: "2026-07-17T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f28a36624_Untitled-2-web.jpg"
keywords: []
---

# ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്

> **Lead Summary:** ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഞായറാഴ്ചത്തേക്ക് മാത്രമായി വൈദ്യുതി എത്തിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ പ്രതിസന്ധിയിലാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.

## Article Content

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഞായറാഴ്ചത്തേക്ക് മാത്രമായി വൈദ്യുതി എത്തിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ പ്രതിസന്ധിയിലാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 1200 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി അധികമായി ആവശ്യമായി വരുന്നുണ്ട്. 

കഴിഞ്ഞ ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റായിരുന്നത് ഇത്തവണ 78 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. എന്നാൽ അണക്കെട്ടുകളിലെ ജലത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായതും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുനൽകേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അതിനിടെ, അപ്രഖ്യാപിത പവർകട്ടിനെതിരെ എബിവിപിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് വൻ പ്രതിഷേധ മാർച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372952/watch-the-world-cup-final-without-power-outages-extra-electricity-to-be-purchased-on-sunday-says-sunny-joseph)