---
title: "പൂഴിമണ്ണ് അനുമതിക്കായി കൈക്കൂലി; കണ്ണൂരിൽ ജിയോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ"
english_title: "Bribe for sand mining permit; Geology office official arrested in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372889/bribe-for-sand-mining-permit-geology-office-official-arrested-in-kannur"
published_at: "2026-07-17T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c908108e8_news-card.jpg"
keywords: []
---

# പൂഴിമണ്ണ് അനുമതിക്കായി കൈക്കൂലി; കണ്ണൂരിൽ ജിയോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കുറ്റേരി സ്വദേശി പി.പി. ശ്രീധരനെ യാണ് ഇന്നലെ വൈകിട്ട് 4.30ന് ഇരിണാവിൽ നിന്ന് വിജിലൻസ് അറസ്റ്റുചെയ്തത്. പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിൻ്റെ അനുമതിക്കായി അപേക്ഷിച്ച ചെറുകുന്ന് സ്വദേശിയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

## Article Content

**കണ്ണൂർ: **കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കുറ്റേരി സ്വദേശി പി.പി. ശ്രീധരനെ യാണ് ഇന്നലെ വൈകിട്ട് 4.30ന് ഇരിണാവിൽ നിന്ന് വിജിലൻസ് അറസ്റ്റുചെയ്തത്. പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിൻ്റെ അനുമതിക്കായി അപേക്ഷിച്ച ചെറുകുന്ന് സ്വദേശിയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

2025 ജൂണിലാണ് പരാതിക്കാരൻ കണ്ണൂർ മൈനിങ്ങ് ആൻഡ് ജിയോളജി ഓഫീസിനെ സമീപിക്കുന്നത്. അപേക്ഷയിൽ അനുമതി വൈകിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. തുടർന്ന് കഴിഞ്ഞ മാസം എട്ടിന് ജിയോളജി ഓഫീസിൽ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു., പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി മിനറൽ റവന്യൂ ഇൻസ്പെക്ടർ ശ്രീധരനെ കണ്ടു. സ്ഥലപരിശോധയും മറ്റും നടത്തുന്നതിനായി പിന്നീട് എത്താമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചു. ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി. സൈറ്റ് ഇൻസ്പെക്ഷൻ നടത്താൻ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോവുകയില്ലായെന്നും ശ്രീധരൻ പറഞ്ഞതായി പരാതിക്കാരൻ പറയുന്നു.

30000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലന്ന് അറിയിച്ചപ്പോൾ സെറ്റ് ഇൻസ്പെക്ഷൻ നടത്താൻ എത്തുമ്പോൾ 15,000 രൂപ നൽകണമെന്നും പരാതിക്കാരനെ അറിയിക്കുകയായിരുന്നു. വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമാണ് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പണം ശ്രീധരന് കൈമാറുകയുമായിരുന്നു. ഉടൻ വിജിലൻസ് സംഘം ശ്രീധരനെ കൈയോടെ പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372889/bribe-for-sand-mining-permit-geology-office-official-arrested-in-kannur)